ട്വന്റി20 പാർട്ടി കോട്ടയം നിയോജകമണ്ഡലം കൺവെൻഷൻ നടത്തി
ട്വന്റി20 പാർട്ടി കോട്ടയം നിയോജകമണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു. പാർട്ടി മധ്യമേഖല വൈസ് പ്രസിഡൻ്റ് അഡ്വ. ചാർളിപോൾ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ നിയോജക മണ്ഡലം പ്രസിഡൻ്റ് ജോസ് കീച്ചേരിൽ അധ്യക്ഷത വഹിച്ചു. ജോർജ് ജോസഫ് പകലോമറ്റം, ഏറ്റുമാനൂർ മണ്ഡലം പ്രസിഡൻ്റ് ബോബൻ ജോർജ്, ഗുരു ആനന്ദൻ, ജീന. എസ് മണി, പി.സി ഷിബു എന്നിവർ പ്രസംഗിച്ചു. മണ്ഡലം, വാർഡ്, ബൂത്ത് തല കമ്മറ്റികൾ പുനഃസംഘടിപ്പിക്കാനും മെമ്പർ ഷിപ് ക്യാമ്പയിൻ നടത്തുവാനും തീരുമാനിച്ചു.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Sathyam Online
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
politicsKottayam

