Kottayam Today
2026 നവംബർ 6, വെള്ളിയാഴ്‌ചകോട്ടയം ജില്ലയിലെ പ്രാദേശിക വാർത്തകൾ

ഉത്സവ വാർത്തകൾPala2026 സെപ്റ്റംബർ 20

ക്രിസ്തു ചുങ്കക്കാരൻ മത്തായിയെ തന്റെ ശിഷ്യനാക്കിയത് ആരും വെറുക്കപ്പെടേണ്ടവരല്ലെന്ന് ലോകത്തിന് സാക്ഷ്യപ്പെടുത്തുവാനാണെന്ന്: മാർ ജേക്കബ്ബ് മുരിക്കൻ

ക്രിസ്തു ചുങ്കക്കാരൻ മത്തായിയെ തന്റെ ശിഷ്യനാക്കിയത് ആരും വെറുക്കപ്പെടേണ്ടവരല്ലെന്ന് ലോകത്തിന് സാക്ഷ്യപ്പെടുത്തുവാനാണെന്ന് പാലാ രൂപത മുൻ സഹായ മെത്രാൻ മാർ ജേക്കബ്ബ് മുരിക്കൻ അഭിപ്രായപ്പെട്ടു. മത്തായി ശ്ലീഹ പള്ളിയിലെ പ്രധാന തിരുന്നാൾ ദിവസമായ ഇന്ന് തിരുന്നാൾ കുർബാനയിൽ വചനം പങ്കുവെക്കുകയായിരുന്നു ജേക്കബ്ബ് മുരിക്കൻ. വൈകിട്ട് മൂന്നിന് നടന്ന കുട്ടികളുടെ എഴുത്തിനിരുത്തിൽ നൂറു കണക്കിന് കുട്ടികൾ അരിയിൽ മത്തായി ശ്ലീഹ എന്നെഴുതി ആദ്യക്ഷത്രം കുറിച്ചു.

ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
PalaMar Jacob MurrikanSt. Matthew's Church