ഇടവകയെ അൾത്താരയുമായി ബന്ധിപ്പിക്കുന്ന ചാലകശക്തിയാണ് കുടുംബകൂട്ടായ്മ: മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്
44-ാമത് പാലാ രൂപത ബൈബിൾ കൺവെൻഷനോടനുബന്ധിച്ച് പാലാ ളാലം പഴയപള്ളി ഓഡിറ്റോറിയത്തിൽ നടന്ന ഇവാഞ്ചലൈസേഷൻ, കരിസ്മാറ്റിക്, കുടുംബക്കൂട്ടായ്മ ടീം അംഗങ്ങളുടെ സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് പറഞ്ഞു, ഇടവകയെ അൾത്താരയുമായി ബന്ധിപ്പിക്കുന്ന ചാലകശക്തിയാണ് കുടുംബക്കൂട്ടായ്മ. സഭയുടെയും സമൂഹത്തിന്റെയും വളർച്ചയ്ക്കായി എല്ലാ ഇടവകകളിലും കരിസ്മാറ്റിക് കൂട്ടായ്മകൾ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. രൂപതയിലെ എല്ലാ ഇടവകകളിലും സന്യാസഭവനങ്ങളിലും കുടുംബങ്ങളിലും പിതാവിന്റെ ക്ഷണക്കത്തും കൺവൻഷൻ്റെ പോസ്റ്ററും പ്രാർത്ഥനാ കാർഡും വിതരണം ചെയ്യുന്ന പദ്ധതിക്ക് സമ്മേളനം അന്തിമ രൂപം നൽകി. തിരുവനന്തപുരം വെറ്റിനാട് മൗണ്ട് കാർമൽ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡാനിയേൽ പൂവണ്ണും ടീമും നയിക്കുന്ന ‘വചനാഭിഷേകം’ ബൈബിൾ കൺവെൻഷൻ 2026 ഡിസംബർ 19 മുതൽ 23 വരെ വൈകുന്നേരം 3.30 മുതൽ രാത്രി 9 വരെ നടക്കും.
