Kottayam Today
2026 സെപ്റ്റംബർ 24, വ്യാഴാഴ്‌ചകോട്ടയം ജില്ലയിലെ പ്രാദേശിക വാർത്തകൾ

ഉത്സവ വാർത്തകൾPala1 മണിക്കൂർ മുമ്പ്

പാലായിൽ നിന്നും വീണ്ടും പെരുമ്പാമ്പിനെ പിടികൂടി; വീണ്ടും സജി മഞ്ഞക്കടമ്പൻ രക്ഷകനായി

പാലായിൽ വീണ്ടും പെരുമ്പാമ്പിനെ പിടികൂടി. പാലാ തെക്കേക്കര വാഴെമഠം ഭാഗത്ത് ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിനു സമീപത്തു നിന്നാണ് ഇത്തവണ പിടികൂടിയത്. സജി മഞ്ഞക്കടമ്പൻ പെരുമ്പാമ്പിനെ പിടികൂടുകയായിരുന്നു. സജി വാക്കത്തിനാൽ, ബിനോയി ടി സി എന്നിവരും കൂടെയുണ്ടായിരുന്നു. രാത്രിയോടെ മുണ്ടക്കയത്ത് നിന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി ഇതിനെ വന പ്രദേശത്ത് തുറന്നു വിട്ടു.

ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
PalaKottayamSnake RescueForest Department