Kottayam Today
2026 നവംബർ 9, തിങ്കളാഴ്‌ചകോട്ടയം ജില്ലയിലെ പ്രാദേശിക വാർത്തകൾ

ഉത്സവ വാർത്തകൾPala11 മണിക്കൂർ മുമ്പ്

പാലാ സെൻ്റ് മേരീസിൽ വിജയദിനാഘോഷം നടന്നു

പാലാ ഉപജില്ലാ കലോത്സവത്തിൽ എൽ.പി.വിഭാഗം ഓവറോൾ കിരീടം കരസ്ഥമാക്കിയ പാലാ സെൻ്റ് മേരീസ് എൽ.പി.സ്കൂളിൽ വിജയദിനാഘോഷം നടന്നു. പങ്കെടുത്ത 13 ഇനങ്ങളിലും എ ഗ്രേഡ് നേടി 65 പോയിൻ്റുമായാണ് പാലാ സെൻ്റ് മേരീസ് ഒന്നാം സ്ഥാനത്തെത്തിയത്. ഹെഡ്മിസ്ട്രസ് സി.ലിൻസി ജെ.ചീരാംകുഴിയുടെ നേതൃത്വത്തിൽ അധ്യാപകരും മാതാപിതാക്കളുടെയും ചിട്ടയായ പരിശീലനമാണ് വിജയത്തിന് പിന്നിൽ. ത്രേസ്യാമ്മ തോമസ്, സി.ലിജി, ബിൻസി സെബാസ്റ്റ്യൻ, സി.ഡെൽനാ, സി.ജെസ്സ് മരിയ, ലിജോ ആനിത്തോട്ടം, നീനു ബേബി, കാവ്യാമോൾ മാണി, ജോളി മോൾ തോമസ്, സി. മരിയാ, അനു മെറിൻ അഗസ്റ്റിൻ, ജോസ്മിൻ പി.ജെ., ടെസിൻ മാത്യു, ഡോണാ തോമസ്, സുമി തോമസ്, സുജ ഷാജി എന്നിവർ പ്രസംഗിച്ചു.

ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
PalaSt. Mary'sVijayadinamKalolsava