വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ പാമ്പാടി 8ാം മൈലിനു സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് കൊടുങ്ങൂർ സ്വദേശി സുമേഷ് കുമാർ എൻ.എസിനു (37) പരുക്കേറ്റു. ഇന്നലെ രാത്രി കിടങ്ങൂരിൽ നടന്നുപോവുകയായിരുന്നതിനിടെ കാർ ഇടിച്ചു വീഴുകയായിരുന്നു, കൊടുങ്ങൂർ സ്വദേശി കുര്യാക്കോസിനു (69) പരിക്കേറ്റു. ഇന്നലെ രാത്രി 8 മണിയോടെ പൈകയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് സഹോദരങ്ങളായ ജിനോ മാത്യു (33) ജിപ്സൺ മാത്യു (28) എന്നിവർക്കു പരിക്കേറ്റു.
ഈ വാർത്തയുടെ മൂലസ്രോതസ്സ്: Kottayam Media
പൊതുവായ വാർത്താ ഫീഡിൽ നിന്ന് സമാഹരിച്ച്, വസ്തുതകൾ മാറ്റാതെ ചുരുക്കി എഴുതിയത്. പൂർണ്ണ വിവരങ്ങൾക്ക് മൂലവാർത്ത വായിക്കുക.
accidentsPalaKidangoorPampady
